കേരളത്തിനെ ഇരുട്ടിലാക്കി കേന്ദ്രം; നയം നടപ്പിലാക്കിയാൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് രണ്ട് രൂപയോളം വർദ്ധനവ്

കേരളത്തിനെ ഇരുട്ടിലാക്കി കേന്ദ്രം; നയം നടപ്പിലാക്കിയാൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് രണ്ട് രൂപയോളം വർദ്ധനവ്

തിരുവനന്തപുരം| Rijisha M.| Last Updated: വെള്ളി, 6 ജൂലൈ 2018 (08:00 IST)
ഗാർഹിക ഉപയോക്താക്കൾക്കു നൽകുന്ന വൈദ്യുതി സബ്സിഡി കുറയ്‌ക്കുകയും സബ്സിഡി തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുകയും വേണമെന്ന് കേന്ദ്രസർക്കാർ. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സബ്സിഡി തുക ബില്ലിൽ കുറവു ചെയ്യുന്നതിനു പകരം പാചകവാതക സബ്സിഡി നൽകുന്ന മാതൃകയിൽ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറണമെന്നാണ് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം.

ഈ നടപടി കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാർഹിക ഉപയോക്താക്കളെ കാര്യമായി ബാധിക്കും. വൈദ്യുതി ക്രോസ് സബ്സിഡി അടുത്ത ഏപ്രിൽ ഒന്നിനുള്ളിൽ 20 ശതമാനത്തിൽ താഴെയായി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇതു നടപ്പാക്കിയാൽ ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വൻതോതിൽ വർദ്ധിക്കുകയും ചെയ്യും.

യൂണിറ്റിനു രണ്ടുരൂപയോളം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്കാണു ബാധകം. എന്നാൽ ഈ വിഭാഗക്കാർക്കു സംസ്ഥാന സർക്കാർ യൂണിറ്റിനു 35 പൈസ വീതം സബ്സിഡി നൽകുന്നുമുണ്ട്. ഇക്കാര്യത്തിൽ കേരളത്തിനുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചെങ്കിലും അന്തിമനയത്തിലും ഈ വ്യവസ്ഥകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :