വീണയുടെ പോസ്റ്ററുകൾ വിൽക്കരുതെന്ന് മണികണ്ഠനോട് പൊലീസ്; ഇത് പുലിവാലായല്ലോ !

ശ്രീലാല്‍ വിജയന്‍| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (15:08 IST)
500 രൂപയ്ക്ക് വട്ടിയൂർകാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ്‌ നായരുടെ പോസ്റ്ററുകൾ വാങ്ങിയ ആക്രിക്കടയുടമ മണികണ്ഠൻ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. 51 കിലോ പോസ്റ്ററുകളാണ് മണികണ്ഠൻ വാങ്ങിയത്. സംഭവം വിവാദമായതോടെ ഈ പോസ്റ്ററുകൾ വിൽക്കരുതെന്ന് മണികണ്ഠന് പോലീസ് നിർദ്ദേശം നൽകി.

നന്തൻകോട് ആക്രിക്കട നടത്തുന്ന മണികണ്ഠൻ തൂത്തുക്കുടി സ്വദേശിയാണ്. കടയുടെ ഉൾഭാഗത്തിൻറെ കൂടുതൽ സ്ഥലത്തും വീണയുടെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്. ഇത് വിൽക്കാൻ കഴിയാത്ത അവസ്ഥ കൂടിയായപ്പോൾ മണികണ്ഠൻ കുഴപ്പത്തിലായെന്ന് പറഞ്ഞാൽ മതിയല്ലോ.

കുറവൻകോണം മുൻ മണ്ഡലം പ്രസിഡണ്ട് വി ബാലുവിൽ നിന്നാണ് മണികണ്ഠൻ പോസ്റ്ററുകൾ വാങ്ങിയത്. ഉപയോഗിച്ചുകഴിഞ്ഞ പോസ്റ്ററുകളാണ് താൻ വിറ്റതെന്നാണ് ബാലുവിൻറെ അവകാശവാദം. എന്തായാലും ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്നുപോലും കോൺഗ്രസ് പുറത്താക്കിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :