സുബിന്‍ ജോഷി|
Last Updated:
ചൊവ്വ, 30 മാര്‍ച്ച് 2021 (19:36 IST)
തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കൊപ്പമാണ് ജനപ്രതിനിധി ഉണ്ടാകേണ്ടതെന്നും അതെല്ലാം ഉപേക്ഷിച്ച് നേമത്ത് മത്‌സരിക്കാനെത്തിയ കെ മുരളീധരന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവിലെ ജനത്തെ ഇട്ടെറിഞ്ഞ് വടകരയിലേക്കും അവിടം വിട്ട് നേമത്തേക്കും വന്നിരിക്കുന്ന മുരളീധരന് വോട്ട് കൂടാനുള്ള അനുകൂലഘടകം ഒന്നുമില്ലെന്നും കുമ്മനം പറഞ്ഞു.
മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം ഇങ്ങനെ പറയുന്നത്. ജനപ്രതിനിധിയുടെ വിശ്വാസ്യതയും സത്യസന്ധതയും ആത്‌മാര്‍ത്ഥതയും ജനങ്ങള്‍ക്ക് പ്രധാനമാണ്. ജനങ്ങളോട് ജനപ്രതിനിധിക്ക് കടപ്പാടുണ്ടായിരിക്കണം. അതൊന്നും കെ മുരളീധരനില്ലെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍