ജോണ്‍ കെ ഏലിയാസ്|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (21:47 IST)
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്‌മജ വേണുഗോപാല്‍ ആയിരിക്കുമെന്ന് ഉറപ്പായി. പത്‌മജ ജയിക്കുകയും യു ഡി എഫ് അധികാരത്തില്‍ വരികയും ചെയ്‌താല്‍ അവര്‍ മന്ത്രിയാകുമെന്നും ഏതാണ്ട് ഉറപ്പാണ്.
ഇത്തവണ വി എസ് സുനില്‍ കുമാര്‍ തൃശൂരില്‍ മത്സരിക്കുന്നില്ല. പകരം സി പി ഐയിലെ ഏതെങ്കിലും ഒരു പുതുമുഖമായിരിക്കും പത്‌മജയ്‌ക്കെതിരെ മത്സരിക്കാനെത്തുക. അങ്ങനെ വന്നാല്‍ തൃശൂരില്‍ ജയം ഉറപ്പാക്കാനാകും എന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.
പത്‌മജ തൃശൂരില്‍ നിന്ന് ജയിച്ചെത്തുകയും യുഡിഎഫിന് അധികാരം ലഭിക്കുകയും ചെയ്‌താല്‍ പത്‌മജ മന്ത്രിസ്ഥാനത്തെത്താനാണ് സാധ്യത. അതിനുവേണ്ടിയുള്ള ചരടുവലികള്‍ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.
എന്നാല്‍ അരൂരില്‍ ഷാനിമോള്‍ ഉസ്‌മാനും ഏറ്റുമാനൂരില്‍ ലതികാ സുഭാഷും സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. അവര്‍ ജയിച്ചുവന്നാല്‍ പത്‌മജയ്‌ക്ക് മന്ത്രിസ്ഥാനം ലഭിക്കുക അത്ര എളുപ്പമാവില്ല. അതുകൊണ്ടുതന്നെ വലിയ ചില നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായാണ് വിവരം. വരും ദിവസങ്ങളില്‍ അതിന്‍റെ വ്യക്‍തമായ ചിത്രം പുറത്തുവരും.