തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍: സി പി എം 86 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (11:48 IST)
സി പി എം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 86 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത. സ്വതന്ത്രര്‍ ഉള്‍പ്പടെയായിരിക്കും 86 സീറ്റുകളില്‍ സി പി എം മത്‌സരിച്ചേക്കുക. സി പി ഐ ആകട്ടെ 25 സീറ്റുകളില്‍ മാത്രമായിരിക്കും മത്‌സരിക്കുക. കഴിഞ്ഞ തവണ സി പി എം 90 സീറ്റുകളില്‍ ആണ് മത്‌സരിച്ചത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെയും എല്‍ ജെ ഡിയുടെയും വരവാണ് സി പി എമ്മിന്‍റെയും സി പി ഐയുടെയും സീറ്റുകളില്‍ കുറവു വരുത്തുന്നത്. മാത്രമല്ല, മറ്റ് ഘടകകക്ഷികളും ഇത്തവണ കാര്യമായ വിട്ടുവീഴ്‌ച ചെയ്യേണ്ടിവരും.

ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ നഷ്‌ടമുണ്ടാവുക ജനാധിപത്യ കേരള കോണ്‍ഗ്രസിന് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതുപോലെ തന്നെ എന്‍ സി പിക്കും ജെ ഡി എസിനും നഷ്‌ടം സഹിക്കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :