തെരഞ്ഞെടുപ്പില്‍ ആര്‍ എം പിയുമായി സഹകരിക്കുമെന്ന് കെ സി അബു

കോഴിക്കോട്| JOYS JOY| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:45 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി (ആര്‍ എം പി) സഹകരിക്കുമെന്ന് കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ കെ സി അബു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അബു വ്യക്തമാക്കി.

ആര്‍ എം പിയുടെ നിലപാടുകള്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. കെ പി സി സി നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ആര്‍ എം പിയുമായി ചര്‍ച്ച നടത്തുമെന്നും അബു പറഞ്ഞു.

അതേസമയം‍, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ആര്‍ എം പി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :