തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിഷയം; ഇന്ന് ചര്‍ച്ച

ഉമ്മന്‍ചാണ്ടി , തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് , മുഖ്യമന്ത്രി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (09:05 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളെ ചൊല്ലിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്‌ണറും ഇന്ന് ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തോടെയാണ് ചര്‍ച്ച നടക്കുന്നത്.

പഴയ വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാകൂ എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാരിന് കത്തു നല്‍കുകയും എന്നാല്‍ പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് സര്‍ക്കാരും കടുംപിടുത്തം തുടങ്ങിയതോടെയാണ് വിഷയം ചൂടുപിടിച്ചത്.

ഇത് കൂടാതെ പുതിയ പഞ്ചായത്ത് വിഭജനം തടഞ്ഞുകൊണ്ടുള്ള കോടതി വിധി കൂടി പുറത്തു വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തില്‍ തുടര്‍ നടപടി എന്താകണം എന്ന് ആലോചിക്കാനാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ വിഭജനം, പുതിയ പഞ്ചായത്ത് രൂപീകരണം എന്നിവയാണ് കോടതി റദ്ദാക്കിയത്.

കോടതി വിധി കൂടി പുറത്തുവന്നതോടെ പഴയവാര്‍ഡുകളെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പെന്ന വാദം ശക്തമാക്കാനാണ് കമ്മീഷന്റെ നീക്കം. എന്നാല്‍ പുതിയ വാര്‍ഡ് എന്ന നിലപാടില്‍ നിന്നും സര്‍ക്കാരും പുറകോട്ട് പോകില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നീളും. ഇക്കാര്യത്തിലും കമ്മീഷന്റെ തീരുമാനം നിര്‍ണ്ണായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :