പത്തനംതിട്ട: എല്‍.ഡി.എഫിന് ഓമല്ലൂര്‍ പോയപ്പോള്‍ മൈലപ്ര കിട്ടി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:35 IST)
പത്തനംതിട്ട: ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യമായി ഓമല്ലൂര്‍ പഞ്ചായത്തു ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിന് ലഭിച്ചു. എന്നാല്‍ യു.ഡി.എഫ് കൈവശം വച്ചിരുന്ന മൈലപ്രായാവട്ടെ എല്‍.ഡി.എഫിനും ലഭിച്ചു.

ഓമല്ലൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ 7 എണ്ണം കോണ്‍ഗ്രസ് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന് 5
സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു.

അതെ സമയം ഓമല്ലൂര്‍ നഷ്ടമായെങ്കിലും ആദ്യമായി പിടിക്കാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നു എല്‍.ഡി.എഫ്. ആകെയുള്ള 13 സീറ്റുകളില്‍ എല്‍.ഡി.എഫ് 6 എന്നതില്‍ വിജയിച്ചപ്പോള്‍ ഭരണത്തിലായിരുന്ന യു.ഡി.എഫിന് 5
സീറ്റു മാത്രം ലഭിച്ചു. ഒരെണ്ണം എന്‍.ഡി.എ ക്കും ഒരെണ്ണത്തില്‍
യു.ഡി.എഫിലെ വിമാത്താനും വിജയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 9 സീറ്റു ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :