തെരഞ്ഞെടുപ്പില്‍ ആകെ അനുവദിക്കുന്നത് 114 ചിഹ്നങ്ങള്‍

തിരുവനന്തപുരം| JJ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (11:50 IST)
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ആകെ 114 ചിഹ്നങ്ങള്‍ അനുവദിക്കും. ദേശീയ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നം അനുവദിക്കും. ബി എസ് പി (ആന), ബി ജെ പി (താമര), സി പി ഐ (ധാന്യക്കതിരും അരിവാളും), സി പി എം (അരിവാള്‍ ചുറ്റിക നക്ഷത്രം), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (കൈ), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (നാഴികമണി) എന്നിവയാണു ദേശീയകക്ഷികളുടെ പട്ടികയിലുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും.

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് (ഏണി), ജനതാദള്‍ സെക്കുലര്‍ (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്ത്രീ), കേരളാ കോണ്‍ഗ്രസ് എം (രണ്ടില), ആര്‍ എസ് പി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവയ്ക്കാണ് സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന നിലയില്‍ ചിഹ്നം അനുവദിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി (ചൂല്‍), എ ഐ എ ഡി എം കെ (തൊപ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (സിംഹം), ഭാരതീയ ജനശബ്ദ് - ബി ജെ എസ് (ടെലിഫോണ്‍), സി എം പി (വിമാനം), കോണ്‍ഗ്രസ് എസ് (കായ്ഫലമുള്ള തെങ്ങ്), ഐ എന്‍ എല്‍ (ത്രാസ്), ജെ എസ് എസ് (ബസ്), ജനതാദള്‍ യു (അമ്പ്), കേരളാ കോണ്‍ഗ്രസ് (കസേര), കേരളാ കോണ്‍ഗ്രസ് ബി (ഉദയസൂര്യന്‍), കേരള കോണ്‍ഗ്രസ് ജേക്കബ് (ബാറ്ററി ടോര്‍ച്ച്), കേരള ജനപക്ഷം (ശംഖ്), എല്‍ ജെ പി (ബംഗ്ലാവ്), മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുനൈറ്റഡ് (കൊടി), നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (ഗ്ലാസ് ടംബ്ലര്‍), പി ഡി പി (വഞ്ചി), രാഷ്‌ട്രീയ ലോക് സമതാപാര്‍ട്ടി (സീലിങ് ഫാന്‍), ആര്‍ പി ഐ (താഴും താക്കോലും), ആര്‍ എസ് പി ബേബി ജോണ്‍ (നക്ഷത്രം), ആര്‍ എസ് പി ബി (എരിയുന്ന പന്തം), സെക്കുലര്‍ നാഷനല്‍ ദ്രാവിഡ പാര്‍ട്ടി - എസ് എന്‍ ഡി പി (കുട), സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി (തീവണ്ടി എന്‍ജിന്‍), എസ് ജെ പി (കലപ്പ), എസ് പി (സൈക്കിള്‍), ശിവസേന (വില്ലും അമ്പും), എസ് ഡി പി ഐ(കണ്ണട), വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍) എന്നിവയാണ് ചിഹ്നം ലഭിച്ച രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍.

അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, മണി, ബ്ലാക്ക് ബോര്‍ഡ്, ബെഞ്ച്, കുപ്പി, പുസ്തകം, ബ്രീഫ്‌കെയ്‌സ്, ബ്രഷ്, തൊട്ടി (ബക്കറ്റ്), കാമറ, മെഴുകുതിരികള്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, വൈദ്യുത ബള്‍ബ്, ഇലക്ട്രിക് സ്വിച്ച്, പുഷ്പങ്ങളും പുല്ലും, ഓടക്കുഴല്‍, ഫുട്‌ബോള്‍, ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല, കൈപ്പമ്പ്, ഹാര്‍മോണിയം, ഹെല്‍മറ്റ്, ഹോക്കി സ്റ്റിക്കും പന്തും, റാന്തല്‍ വിളക്ക്, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ജീപ്പ്, കെറ്റില്‍, പട്ടം, ലാപ്‌ടോപ്പ്, എഴുത്തുപെട്ടി, മാങ്ങ, മൊബൈല്‍ ഫോണ്‍, പൈനാപ്പിള്‍, പ്രഷര്‍ കുക്കര്‍, മോതിരം, റോസാപ്പൂവ്, റബ്ബര്‍ സ്റ്റാമ്പ്, കത്രിക, സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബ്ള്‍ ഫാന്‍, മേശവിളക്ക്, ടെലിവിഷന്‍, ടെന്നിസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ട് വാള്‍, രണ്ടുവാളും ഒരു പരിചയും, വയലിന്‍, പമ്പ്, ടാപ്പ്, വിസില്‍, ജനല്‍ എന്നീ ചിഹ്നങ്ങള്‍ സ്വതന്ത്രര്‍ക്കു നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :