വോട്ടിങ് മെഷിന്‍ ഇനി തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിര്‍ബന്ധമാക്കും

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (11:44 IST)
അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനും ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷന്‍ തീരുമാനം അറിയിച്ചത്.

എന്നാല്‍ ഇതിനായി വൊട്ടിങ് മെഷീന്‍ വാങ്ങുന്നതിനായി മാത്രം കമ്മീഷന് മുപ്പത്തഞ്ച് കോടിയോളം രൂപ ചെലവ് വരുമെന്ന് അവര്‍ അറിയിച്ചു. അതിനാല്‍ സര്‍ക്കാര്‍ സഹായമില്ലാതെ തങ്ങള്‍ക്ക് മുന്നോട്ടു പോകനാവില്ലെന്നും യോഗത്തെ അറിയിച്ചു.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന സ്ലിപ്പ് ഇനിമുതല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കില്ല എന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക വാര്‍ഡടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള ജോലികള്‍ ആരംഭിച്ചതായും യൊഗത്തെ കമ്മിഷന്‍ അറിയിച്ചു.

ഇനിമുതല്‍ പരസ്യം പതിക്കുന്നതിലും നിയന്ത്രണം വേണമെന്ന കമ്മീഷന്റെ നിര്‍ദേശത്തോട് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ അംഗീകരിച്ചു. ദേശീയ- സംസഥാന കക്ഷികളുടെയും നിയമസഭയില്‍ പ്രാതിനിത്യമുള്ള
കക്ഷികളുടെയും പ്രതിനിധികളും യോഗത്തിനുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :