തെരഞ്ഞെടുപ്പ്: മെയ് 2ന് ചങ്കിടിപ്പ് കൂടും, ഫലം വൈകുമെന്ന് റിപ്പോർട്ട്

ശ്രീലാല്‍ വിജയന്‍| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (07:20 IST)
മെയ് 2ന് തെരഞ്ഞെടുപ്പ് ഫലം വരാൻ എല്ലാവരും കാത്തിരിക്കുകയാണ്. കേരളത്തിൽ മൂന്ന് മുന്നണികളും അവകാശവാദവുമായി രംഗത്തുണ്ട്. എന്നാൽ ഫലം അറിയാൻ വൈകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മെയ് രണ്ടിന് രാവിലെ എട്ടുമണിക്ക് തന്നെ കൗണ്ടിംഗ് ആരംഭിക്കുമെങ്കിലും ഉച്ച കഴിഞ്ഞു മാത്രമേ ഫലം അറിയാൻ കഴിയൂ എന്നാണ് വിവരം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വോട്ടെണ്ണുന്ന മേശകളും എണ്ണം കുറച്ചിട്ടുണ്ട്. മാത്രമല്ല, തപാൽ വോട്ടുകളുടെ ആധിക്യവും ഇത്തവണ വോട്ടെണ്ണൽ സമയം വർദ്ധിക്കാൻ കാരണമാകും.

കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം തപാൽ വോട്ടുകളായിരുന്നു എങ്കിൽ ഇത്തവണ ഏഴുലക്ഷത്തോളം തപാൽ വോട്ടുകളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :