Eid Ul Fitr: ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെ അവധി

രേണുക വേണു| Last Updated: ചൊവ്വ, 9 ഏപ്രില്‍ 2024 (19:38 IST)

Eid Ul Fitr: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ 10 ബുധനാഴ്ച (നാളെ) സംസ്ഥാനത്ത് പൊതു അവധി. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. കലണ്ടര്‍ പ്രകാരമുള്ള പൊതു അവധിയാണ് നാളെ.


പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടു. മാസപ്പിറവി കണ്ടതായി പാണക്കാട് സയ്യിദ് സാദിഖലി ശിഖാബ് തങ്ങളും പ്രഖ്യാപിച്ചു. ഒമാന്‍ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :