സംസ്ഥാനത്ത് ഇന്നും നാളെയും അവധി

പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

രേണുക വേണു| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (08:17 IST)

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഏപ്രില്‍ 22 ശനിയാഴ്ച. ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 21, 22 തിയതികളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. കലണ്ടര്‍ പ്രകാരമുള്ള അവധിയാണ് ഏപ്രില്‍ 21 വെള്ളിയാഴ്ച. റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. അതേസമയം, പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :