സിബിൽ സ്കോർ കുറഞ്ഞെന്ന പേരിൽ വിദ്യഭ്യാസ വായ്പ നിഷേധിക്കരുത്, ബാങ്കുകൾ മനസാക്ഷി കാണിക്കണമെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജൂണ്‍ 2023 (14:34 IST)
സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി. വിദ്യഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

അച്ഛന്റെ സീബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡറിക് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരില്‍ 2 വായ്പകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശ്ശികയുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :