സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ഏപ്രില്‍ 2024 (17:33 IST)
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മേയ് 3, 4, 5 തീയതികളില്‍ മാറ്റം വരുത്താം. ജൂലൈ 28-ന് നടത്തും.

നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2023 മാര്‍ച്ച് 17 നും 2024 മെയ് 5 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണമെന്നു ഡയറക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :