സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 നവംബര്‍ 2023 (12:31 IST)
2023 -24 അധ്യയന വര്‍ഷത്തെ ബി.എസ്സി പാരാമെഡിക്കല്‍ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നവംബര്‍ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകള്‍ നവംബര്‍ 8 ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. അലോട്ട്മെന്റിനായി പുതിയതായി ഓപ്ഷനുകള്‍ നല്‍കണം.
പുതുതായി ഉള്‍പ്പെടുത്തിയ കോളജുകളായ അല്‍ അസ്ഹര്‍ പാരാമെഡിക്കല്‍ സയന്‍സ്, തൊടുപുഴയിലെ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി ഓപ്റ്റോമെട്രി എന്നീ കോഴ്‌സുകളും ഈ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി കോളജുകളില്‍ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ രിജിസ്ട്രേഷന്‍ സമയത്ത് എന്‍.ഒ.സി അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560362, 363, 364.