സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (17:29 IST)
കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ കോളജുകളിലെ 2023-ലെ ഹോമിയോ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഹോം പേജിലെ ഡാറ്റ ഷീറ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് എടുക്കാം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പരീക്ഷാ കമ്മീഷണറുടെ
പേരില്‍ ഫീസ് അടയ്ക്കണം.
ഓണ്‍ലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ (പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്) ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ ഒക്ടോബര്‍ 19 ന് വൈകിട്ട് 4 നകം പ്രവേശനം നേടണം.
നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471-2525300.