സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജൂലൈ 2023 (19:34 IST)
ഇനി പി റ്റി പിരീഡുകളില്‍ മറ്റുവിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ ഇറക്കി വിദ്യാഭ്യാസ വകുപ്പ്.കലാ - കായിക വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി ബാലാവകാശ കമ്മിഷന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
പരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ - കായിക വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും പറയുന്നുണ്ട്.