സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (10:32 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി. എസ് സി നേഴ്സിംഗ് ഡിഗ്രി കോഴ്സില്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷകര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓണ്‍ലൈനായോ
ഒക്ടോബര്‍ 29 നകം ഫീസ് അടയ്ക്കണം.
ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള റഗുലര്‍ അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.