ബിനീഷ് ബോസുമല്ല ഡോണുമല്ല, തന്റെ രണ്ടുകുട്ടികളുടെ അച്ഛന്‍ മാത്രമാണ്: പൊട്ടിക്കരഞ്ഞ് ബിനീഷിന്റെ ഭാര്യ

ശ്രീനു എസ്| Last Updated: വ്യാഴം, 5 നവം‌ബര്‍ 2020 (12:46 IST)
ബിനീഷ് ബോസും ഡോണുമൊന്നുമല്ലെന്നും തന്റെ രണ്ടുകുട്ടികളുടെ അച്ഛന്‍ മാത്രമാണും പൊട്ടിക്കരഞ്ഞുകൊണ്ട് ബിനീഷിന്റെ ഭാര്യ പറഞ്ഞു. റെയ്ഡില്‍ അനൂപിന്റേതെന്ന പേരില്‍ ഒരു കാര്‍ഡ് കിട്ടിയെന്നും ഇതിനായി തന്നെക്കൊണ്ട് ഒപ്പിടാന്‍ ഇഡി നിര്‍ബന്ധിച്ചെന്നും ബിനീഷ് കോടിയേരിയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കാര്‍ഡ് അവിടെ ഉണ്ടായിരുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കൊണ്ടിട്ടതാണെന്നും അവര്‍ പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുഴപ്പത്തിലാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം ബിനീഷിന്റെ ഭാര്യയും കുഞ്ഞിനെയും തടഞ്ഞുവച്ചിരിയ്ക്കുകയാണ് എന്ന പരാതിയെ തുടര്‍ന്ന് ബാലാവകാസ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിച്ചു എന്നും നടപടിയെടുക്കും എന്നും ബലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :