കോഴിക്കോട്:|
Last Updated:
ശനി, 22 ഓഗസ്റ്റ് 2015 (21:02 IST)
ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ലെന്ന് ഇ.ശ്രീധരന്‍. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ലൈറ്റ് മെട്രോ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്‌ടാകുന്നത്. ഇങ്ങനെവന്നാല്‍ ഡിഎംആര്‍സി ഓഫീസുകള്‍ പൂട്ടേണ്‌ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് ജപ്പാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണ്. സര്‍ക്കാരിനെ വഴിതെറ്റിക്കുന്ന
ചില ഉദ്യോഗസ്ഥര്‍
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഭീമമായ നഷ്ടം സഹിച്ച് കാത്തിരിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.