കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാത്തവര്‍ ഇ. ശ്രീധരന്‍

ഇ ശ്രീധരന്‍, ഉദ്യോഗസ്ഥര്‍,പാലക്കാട്
പാലക്കാട്| jithu| Last Modified ശനി, 28 ജൂണ്‍ 2014 (16:14 IST)
ജനങ്ങളോടുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നില്ലെന്നും ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥര്‍
കേരളത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാ‍യ ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതിനിര്‍വഹണത്തിലെ കൃത്യനിഷ്ഠയില്ലായ്മയും സാങ്കേതികവിദഗ്ധരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനശൈലിയും ദയനീയമാണെന്നും.
അതിനാലാണ്
കേരളം സാമൂഹികപ്രതിബദ്ധതയില്ലാത്ത സംസ്ഥാനമായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിഡബ്ല്യൂഡി, കെഎസ്ഇബി , ജലഅതോറിററി തുടങ്ങിയ സ്ഥാപനങ്ങള്‍ വളരെ താഴ്ന്നനിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു

കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസനിലവാരവും കുറഞ്ഞുവരുകയാണെന്നും
സര്‍ക്കാരും സമൂഹവും ചെലവിടുന്ന പണംകൊണ്ട് മികവുറ്റ പൊതുകലാലയങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍. അതിന്റെ ഗുണഫലങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാതെ സമൂഹത്തിന് തിരിച്ചുനല്‍കാനുള്ള മനസ്ഥിതിയുണ്ടാകണമെന്നും ശ്രീധരന്‍ പറഞ്ഞു.

പാലക്കാട് എന്‍എസ്എസ് എന്‍ജിനിയറിങ് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെ ശ്രീധരന്‍ വിമര്‍ശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :