പിണറായി വിജയൻ ഏകാധിപതി, തുടർഭരണം കേരളത്തിന് ദുരന്തമാകും: ഇ ശ്രീധരൻ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 20 ഫെബ്രുവരി 2021 (09:29 IST)
ബിജെപിയിൽ ചേരും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഇ ശ്രീധരൻ. പിണറയി വിജയൻ ഏകാധിപതിയാണെന്നും ഒരു മന്ത്രിയ്ക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലെന്നുമാണ് ഇ ശ്രീധരന്റെ വിമർശനം. പിണറായി വിജയന് ജനങ്ങളുമായി സമ്പർക്കമില്ല. പത്തിൽ മൂന്ന് മാർക്ക് പോലും പിണറായിയ്ക്ക് നൽകാനാകില്ല. അത്ര മോശം പ്രകടാമാണ്. പാർട്ടിയ്ക്കും മോഷം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദം, സ്വർണക്കടത്ത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നു, തുടർഭരണം കേരളത്തിന് ദുരന്തമാകും.

കോടികൾ സർക്കാർ പരസ്യത്തിനായി നൽകി ദൂർത്തടിയ്ക്കുകയാണ്. എത്രമാത്രം പണമാണ് കളയുന്നത്. ഒരു പത്രത്തിൽ അത്തരത്തിൽ പരസ്യം നൽകണം എങ്കിൽ 8 കോടി രൂപ നൽകണം. ഇത് ധൂർത്തല്ലെ, നമ്മൾ കൊടുക്കുന്ന പണമല്ലെ ഇത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങളെ സർക്കാർ നേരിട്ട രീതി ശരിയല്ല, ഉദ്യോഗാർത്ഥികളെ പറഞ്ഞു മനസിലാക്കുകയായിരുന്നു വേണ്ടത്. ചില ലിസ്റ്റുകൾ നീട്ടിക്കൊടുക്കുന്നതിൽ എന്താണ് കുഴപ്പം എന്നും ചോദിയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :