സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടു, അഗ്നിപഥ് യുവജനവിരുദ്ധനീക്കമെന്ന് ഇ പി ജയരാജൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (15:39 IST)
ഇന്ത്യൻ സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാരിൻ്റെ യുവജനവിരുദ്ധ നീക്കനയത്തിൻ്റെ ഉദാഹരണമാണ് അഗ്നിപഥെന്നും ജയരാജൻ പറഞ്ഞു. സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.

ഞായറാഴ്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമമുണ്ടായിരുന്നു. രാജ്യസംഭാംഗമായ എ എ റഹീമിനെ ഉൾപ്പടെയുള്ളവരെ പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :