ശബരിമലയിലെ പ്രതിഷേധം: സർക്കാർ കൈയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

Sumeesh| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:46 IST)
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധങ്ങൾ അതിരുകടന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് നീങ്ങിയാൽ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രിപറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നുമായിരുന്നു ഇ പി ജയരാജന്റെ പരിഹാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :