കാഞ്ഞങ്ങാട്|
ജോൺസി ഫെലിക്സ്|
Last Modified വ്യാഴം, 24 ഡിസംബര്‍ 2020 (07:49 IST)
കാഞ്ഞങ്ങാട് മുണ്ടത്തോട്ടിൽ
ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഡി വൈ എഫ് ഐ കല്ലൂരാവി യൂണിറ്റ് അംഗം അബ്ദുൾ റഹ്മാൻ ഹൌഫ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.
നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സി പി എം ഹർത്താൽ ആചരിക്കുകയാണ്.