കൊട്ടാരക്കര|
jibin|
Last Modified ചൊവ്വ, 12 ജൂലൈ 2016 (18:59 IST)
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതിന് ശേഷം ലഹരിയുപയോഗത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് എക്‍സൈസ് കമ്മീഷ്‌ണര്‍ ഋഷിരാജ് സിംഗ്. മദ്യം കിട്ടാതായതോടെ എഴുപത് ശതമാനമാണ് ലഹരിയുപയോഗത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. പല മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളുടെ പരിസരത്ത് ലഹരി മരുന്നുകള്‍ സുലഭമായി ലഭ്യമാണ്. ട്രെയിന്‍, റോഡ്, വിമാനം വഴിയാണ് ഇവ സംസ്ഥാനത്ത് എത്തുന്നതെന്നും സിംഗ് പറഞ്ഞു. കൊട്ടാരക്കരയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എക്‍സൈസ് കമ്മീഷ്ണര്‍. യു ഡി എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ മദ്യനയത്തിനെതിരെയാണ് ഋഷിരാജ് സിംഗ് രംഗത്തെത്തിയത്.