Drug Use increased in Kochi: കൊച്ചിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു; ഹോട്ടല്‍ മുറികളിലും ഫ്‌ളാറ്റുകളിലും എല്ലാം സുലഭം !

സമൂഹമാധ്യമങ്ങളിലൂടെ കോഡ് ഭാഷ വഴിയാണ് പലരും ലഹരിക്കായി ഒത്തുകൂടുന്നത്

രേണുക വേണു| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (08:16 IST)

: കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും ലഹരി മാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. വാടക വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടല്‍ മുറികള്‍ എന്നിവയിലാണ് പ്രധാനമായും ലഹരി ഇടപാടുകള്‍ നടക്കുന്നത്. ദമ്പതികളെന്ന വ്യാജേന മുറിയെടുക്കുന്ന യുവാക്കളും യുവതികളുമാണ് ലഹരിയുടെ പിടിയില്‍ അകപ്പെടുന്നത്. ഹോട്ടല്‍ ഉടമകള്‍ ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടുന്ന സിന്തറ്റിക് ലഹരിമരുന്നുകള്‍ കൊച്ചി നഗരത്തില്‍ സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ലഹരി ഇടപാടുകള്‍ക്ക് യാതൊരു മറയുമില്ലെന്നാണ് പൊലീസ് ഉള്‍പ്പെടെ പറയുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ കോഡ് ഭാഷ വഴിയാണ് പലരും ലഹരിക്കായി ഒത്തുകൂടുന്നത്. കൊച്ചിയിലെ ഹോട്ടല്‍ ഉടമകള്‍ അടക്കം ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നു. ഫ്‌ളാറ്റുകളും വീടുകളും വാടകയ്‌ക്കെടുത്ത് ലഹരി പാര്‍ട്ടികള്‍ നടത്തുന്നവരും ഉണ്ട്. നഗരത്തില്‍ കര്‍ശനമായ പരിശോധന നടത്താനാണ് പൊലീസിന്റെ എക്‌സൈസിന്റെയും തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :