രണ്ടു യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (20:01 IST)
പാലക്കാട്: കുളിക്കാനിറങ്ങിയ അയൽക്കാരായ രണ്ടു യുവാക്കൾ മലമ്പുഴയ്ക്കടുത്ത് മുക്കൈ പുഴയിൽ മുങ്ങിമരിച്ചു. മാട്ടുമന്ത സ്വദേശി വൈഷ്ണവ് (19), ചൊക്കനാഥപുരം സ്വദേശി അജയ് കൃഷ്ണൻ (19) എന്നിവരാണ് മറിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ആയിരുന്നു അപകടമുണ്ടായത്. സമീപത്തെ കാലിമേയ്ക്കാൻ എത്തിയ കർഷകർ പുഴയോരത്തു വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എന്നിവ കണ്ടു സംശയം തോന്നി പോലീസ്, അഗ്നിരക്ഷാ സേന എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും ഒരു ഭാഗത്തു പാറക്കെട്ടിനോട് ചേർന്നുള്ള കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെ ആഴത്തിൽ വെള്ളം ഉണ്ടെങ്കിലും ചെളിയും കൂടുതലാണ്. നീന്തൽ അറിയാവുന്നവരാണ് ഇരുവരും എങ്കിലും ഇവർ ചെളിയിൽ കുടുങ്ങിയിരിക്കാം എന്നാണു കരുതുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :