എ കെ ജെ അയ്യര്‍|
Last Modified ശനി, 24 ഡിസംബര്‍ 2022 (19:56 IST)
കാട്ടാക്കട: കൂട്ടുകാരുമൊത്തു മീൻ പിടിക്കാനിറങ്ങിയ ആൾ കുളത്തിൽ മുങ്ങിമരിച്ചു. കാപ്പിക്കാട് എൻ.എൻ.മൻസിലിൽ നസീർ എന്ന മുപ്പത്തഞ്ചുകാരനാണ് കാട്ടാക്കട നക്രംച്ചിറ കുളത്തിൽ മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാൾ കൂട്ടരുമൊത്തു ഇവിടെ മീൻ പിടിക്കാനായി കുളത്തിൽ ഇറങ്ങിയത്. വലയുമായി ഇയാൾ കുളത്തിന്റെ മധ്യ ഭാഗത്തു എത്തിയതോടെ പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് കാട്ടാക്കട നിന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സജ്‌ന, മക്കൾ നിഹാൻ, നിസാൻ.