വാമനപുരം നദിയിൽ രണ്ടു പേർ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (12:43 IST)
തിരുവനന്തപുരം: വാമനപുരം നദിയിൽ മീന്പിടിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ആറ്റിങ്ങൽ എസി.എസി നഗർ വട്ടവിള വീട്ടിൽ ചന്ദ്രൻ - ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (35 ), ചെറുമതിയോട് വീട്ടിൽ അഷറഫ് - താഹിറ ദമ്പതികളുടെ മകൻ സമീർ (35) എന്നിവരാണ് മുങ്ങിമരിച്ചത്.

ആറാട്ട് കടവിനടുത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കടവിനടുത്തു യുവാവിന്റെ മൃതദേഹം അടിഞ്ഞത് പ്രദേശ വാസികൾ കണ്ടതോടെയാണ് വിവരം അറിഞ്ഞത്. മരിച്ചത് സമീർ ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.തുടർന്ന് നടത്തിയ തിരച്ചിലിലാണ് സതീഷിന്റെ മൃതദേഹം അടുത്ത ദിവസം രാവിലെ കണ്ടെത്തിയത്.

മരപ്പണിക്കാരായ ഇരുവരും ഞായറാഴ്ച ഉച്ച കഴിഞ്ഞു മീൻ പിടിക്കാൻ പോയതാണെന്ന് അറിയാൻ കഴിഞ്ഞു. മീൻ പിടിച്ചതിനു ശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. കരയിൽ ഇരുവരുടെയും വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :