കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടി കൊലപ്പെടുത്തി

തൊടുപുഴ| Last Modified ഞായര്‍, 13 ജൂലൈ 2014 (13:40 IST)
മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടി കൊലപ്പെടുത്തി. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക ഡ്രൈവര്‍ തമിഴ്നാട് ഒന്‍പതാര്‍ ബാലസുബ്രഹ്മണ്യം(52) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ പ്രതി ബസ് തടഞ്ഞ ശേഷമാണ് കൃത്യം നടത്തിയത്.

മറയൂര്‍ പള്ളനാട് സ്വദേശി വടിവേല്‍(35) ആണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

മൂന്നാര്‍-ഉദുമല്‍പേട്ട റൂട്ടിലോടുന്ന ബസ് ഉദുമല്‍പേട്ടയില്‍ എത്തി മടങ്ങുമ്പോള്‍ മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ ലക്കം വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു കൊലപാതകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :