എ കെ ജെ അയ്യർ|
Last Modified വെള്ളി, 22 സെപ്റ്റംബര്‍ 2023 (17:55 IST)
എറണാകുളം : മദ്യപിച്ചെത്തി നെടുമ്പാശേരി കുറിച്യാട്ട് ബേക്കറി ഉടമയെയും കുടുംബത്തെയും ചൂരൽ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഗ്രേഡ് എസ്.ഐ യെ അധികാരികൾ സസ്പെൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ സുനിൽ എന്ന ഗ്രേഡ് എസ്.ഐ ആണ് പരാക്രമം കാട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി കുര്യാടുള്ള കോഴിപ്പാട്ട് ബേക്കറിയിലാണ് ഇയാൾ അതിക്രമം കാണിച്ചത്.
ഒരു പ്രകോപനവുമില്ലാതെ കുഞ്ഞുമോൻ, ഭാര്യ, എൽപി, മക്കൾ എന്നിവരെയാണ് ഇയാൾ ചൂരൽ കൊണ്ട് അടിച്ചത്.
എസ്.ഐ യെ സസ്പെൻഡ് ചെയ്തതിനൊപ്പം എസ്.ഐയുടെ വാഹനം ഓടിച്ച പോലീസ് ഡ്രൈവർക്കെതിരെ പോലീസ് നടപടി ഉണ്ടാകും എന്നാണു സൂചന. എസ്.ഐ മദ്യപിച്ചു വാഹനത്തിൽ പോയി കുഴപ്പം ഉണ്ടാക്കുന്നത് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കാത്തതിനാണിത്.