ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് കേരള സര്‍ക്കാറിന്റെ ആജീവനാന്ത പുരസ്‌കാരം

തിരുവനന്തപുരം| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (16:38 IST)
ഗാനഗന്ധര്‍വ്വന്‍ ഡോ കെ ജെ യേശുദാസിനെ സംസ്ഥാന സര്‍ക്കാര്‍ ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചു.

കലാ-സാംസ്‌കാരിക- സാമൂഹിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്
അദ്ദേഹത്തെ അവാര്‍ഡ് ആദരിച്ചത്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.കേരളത്തിന്റെ പുരോഗതിക്ക് രാഷ്‌ട്രീയത്തിനധീതമായി ചിന്തിക്കാന്‍, എല്ലാവരും തയ്യാറാകണമെന്ന് ചടങ്ങില്‍ യേശുദാസ് പറഞ്ഞു.

സര്‍ക്കാരിന്റെ കോക്ലിയ ഇംപ്ലാന്റേഷന്‍ പദ്ധതിയ്ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയ യേശുദാസ്
സാമുഹിക സേവന
രംഗത്തും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്
എന്നിവര്‍ പങ്കെടുത്തു.








മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :