എറണാകുളം: കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ മനപൂർവം അല്ലാതെ ഡൗൺലോഡ് ചെയ്തത് കുറ്റകരം അല്ലെന്ന് ഹൈക്കോടതി. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൗൺലോഡ് ചെയ്യുന്നതോ കൈമാറ്റം ചെയ്യുന്നതോ ആണ് കുറ്റകരമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം ലൈംഗിക ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കണ്ടത്തിയതിൻ്റെ പേരിൽ തൃശൂർ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസ് ചുമത്തിയതിലാണ് കോടതി ഇത് പറഞ്ഞത്. യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു കൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഈ ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് തൃശൂർ അതിവേഗ കോടതി യുവാവിനെ ശിക്ഷിച്ചിരുന്നു.
കുട്ടികളുടെ അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിക്കുമ്പോഴാണ് പോക്സോ നിയമ പ്രകാരമുള്ള കുറ്റം ബാധകമാവുക എന്നും കോടതി വിലയിരുത്തി.യാദ്യശ്ചികമായി ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യപ്പെട്ടതിൻ്റെ പേരിൽ ഐ.റ്റി നിയമ പ്രകാരമുള്ള കുറ്റവും നിലനിൽക്കില്ല. ഹർജിക്കാരൻ്റെ കേസിൽ വീഡിയോ മനപൂർവം ഡൗൺലോഡ് ചെയ്തു എന്നതിനോ കൈമാറ്റം ചെയ്തതിനോ തെളിവില്ലെന്നും കോടതി വിലയിരുത്തി.