‘കണ്ണുരുട്ടലും ഭീഷണിയും ഇങ്ങോട്ട് വേണ്ട, ഇതൊന്നും കണ്ട് സർക്കാര്‍ ഭയപ്പെടില്ല’; എൻഎസ്എസിനു മറുപടിയുമായി മുഖ്യമന്ത്രി

‘കണ്ണുരുട്ടലും ഭീഷണിയും ഇങ്ങോട്ട് വേണ്ട, ഇതൊന്നും കണ്ട് സർക്കാര്‍ ഭയപ്പെടില്ല’; എൻഎസ്എസിനു മറുപടിയുമായി മുഖ്യമന്ത്രി

  pinarayi vijayan , sabarimala , NSS , എൻഎസ്എസ് , സുകുമാരൻ നായർ , കോൺഗ്രസ് , ശബരിമല
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (19:31 IST)
വിഷയത്തില്‍ സർക്കാരിനെ തള്ളിപ്പറഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും ഈ സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്. ഇത്തരത്തിലെ ഭീഷണികള്‍ സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ആർഎസ്എസ് ശ്രമത്തിന് സമരസപ്പെടുകയാണ് കോൺഗ്രസ്. ആർഎസ്എസിന്റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസിലാക്കണം. ഒടുവിൽ കോൺഗ്രസിനെ ആർഎസ്എസ് വിഴുങ്ങുമെന്നും പിണാറായി പറഞ്ഞു.

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ പിണറായി വിജയനു ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കാന്‍ അദ്ദേഹം തയാറാല്ലെന്നുമായിരുന്നു സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :