വീടിനുള്ളിലിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റു

മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിനെ തെരുവ്​ നായ കടിച്ചു

 dogs attack , dogs , hospital , police , dog തെരുവ്​ നായ , ആക്രമണം , പട്ടി , പിഞ്ചു കുഞ്ഞിനെ നായ കടിച്ചു, കരച്ചില്‍
മഞ്ചേരി| jibin| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (17:23 IST)
മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിന്​ നേരെ തെരുവ്​ നായയുടെ ആക്രമണം. കോഡൂർ ചെമ്മൻ കടവിൽ പാറക്കൽ റിയാദിന്റെ
മകൾ 11 മാസം പ്രായമായ ഇഷയ്​ക്കാണ്​ നായയുടെ കടിയേറ്റത്​. ഇന്നു രാവിലെയാണ് കുട്ടിയെ നായ ആക്രമിച്ചത്. പരുക്ക് ക്ക്​ പറ്റിയ കുട്ടി മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലാണ്​.

അടുക്കളവാതിലിലൂടെ വീടുനുള്ളിലേക്ക് കയറിയ കുട്ടിയെ നായ കടിക്കുകയായിരുന്നു. വീടിനുള്ളിൽ കളിക്കു​മ്പോഴായിരുന്നു നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്​. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് നായായില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :