പട്ടികടി തുടരുന്നു: പാലക്കാട്ട് എട്ട് പേര്‍ക്ക് കടിയേറ്റു

പാലക്കാട്ട് എട്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

പാലക്കാട്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (14:09 IST)
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പട്ടികടിയേറ്റ് ഒരു സ്ത്രീമരിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയതിന്‍റെ തുടര്‍ച്ച എന്നോണം പാലക്കാട്ട് എട്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പേപ്പട്ടി എന്നു സംശയം തോന്നിയതോടെ സഹികെട്ട നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.

പൂളക്കാട്ട് തെരുവിലാണ് രാത്രിയും പകലുമായി നായയുടെ ശല്യമുണ്ടായത്.
മീന്‍ വില്‍ക്കാന്‍ പോയവര്‍ക്കും രാത്രി ജോലി കഴിഞ്ഞു മടങ്ങിയവര്‍ക്കും വെളുപ്പിനു പള്ളിയില്‍ പോയവര്‍ക്കുമാണു കടിയേറ്റത്.

ഇതില്‍ പരിക്കേറ്റ മൂന്നു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :