തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ അഭിഭാഷകന് പരിക്ക്; രണ്ടുപല്ലുകള്‍ നഷ്ടപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (09:03 IST)
തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ അഭിഭാഷകന് പരിക്ക്. വൈക്കം ബാറിലെ അഭിഭാഷകനായ കാര്‍ത്തിക ശാരംഗനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ വൈക്കം വടക്കേ നടച്ചാലും ചുവടുഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കാര്‍ത്തിക്കിന്റെ രണ്ടു പല്ലും നഷ്ടമായി.

മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കാര്‍ത്തിക്. അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് 12 നായകളെ ചത്തനിലയില്‍ കണ്ടെത്തി. മുളക്കുളം പഞ്ചായത്തിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ നായകളെ മറവ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :