തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (13:52 IST)
തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്ന് മുതൽ വിതരണം ചെയ്യുക.
രണ്ടുമാസത്തെ പെൻഷൻ തുകയായി 3,200 രൂപയാണ് ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.