ഈശ്വരന്മാരെ കാത്തോളണമേ; ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്

ഗുരുവായൂർ, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (19:13 IST)

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ എത്തിയ ദിലീപ്, ഉഷപുജയ്ക്ക് ശേഷം സോപാനത്ത് കദളിക്കുലയും നെയ്യും വച്ച് തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങിച്ചു.

ദർശനത്തിന് ശേഷം ദിലീപ് കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി.

26555 രൂപ ദേവസ്വത്തില്‍ അടയ്ക്കുകയും ചെയ്തു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയും ഉടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. പ്രേമന്‍ എന്ന നിര്‍മ്മാതാവിനൊപ്പമാണ് താരം ക്ഷേത്രത്തില്‍ എത്തിയത്.85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം  ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കർ പള്ളിയിലെത്തി ദിലീപ് കുർബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. ഒക്ടോബർ മൂന്നിനാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് ...

news

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല, സംശയമുള്ളവര്‍ക്ക് കോടതിയില്‍ പോകാം - ബല്‍‌റാമിനെതിരെ തിരുവഞ്ചൂര്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്‍റെ അറിവില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ...

news

‘ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും ലക്ഷ്യം വെയ്ക്കുന്നത് തെറ്റാണ് ’; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ബാബാ രാംദേവ്

ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ യോഗാ ഗുരു ...