ദിലീപിനായി വാതില്‍ തുറന്നിട്ടിരിക്കുന്നു, തിരിച്ചുവന്നാല്‍ അദ്ദേഹമാണ് ഞങ്ങളുടെ നേതാവ് - ജനപ്രിയനെ ഒപ്പം നിര്‍ത്തി ഫിയോക്

കൊച്ചി, ബുധന്‍, 9 ഓഗസ്റ്റ് 2017 (20:59 IST)

  Dileep , pulsar suni , Appunni , kavya madhavan , ഫിയോക്ക് , തിയേറ്റര്‍ ഉടമ , ദിലീപ് , കാവ്യ മാധവന്‍ , യുവനടി , ബോബി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനായി വാതിലുകള്‍ തുറന്നിട്ട് ഫിയോക്ക്.

കേസില്‍ നിന്നും കുറ്റവിമുക്തനായാല്‍ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സംഘടനയുടെ സെക്രട്ടറി ബോബി വാര്‍ത്താസമ്മേളനത്തിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അറസ്‌റ്റിലായതോടെ സംഘടനയുടെ നേതൃത്വത്തില്‍ നിന്നും ദിലീപിനെ മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്‌തത്. അദ്ദേഹം ഇപ്പോഴും ഫിയോക്കില്‍ സംഘടനയില്‍ അംഗമാണെന്നും ബോബി പറഞ്ഞു.

പുതിയ സംഘടനയായ ഫിയോക്കിന് നേതൃത്വമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാവില്ല. അങ്ങനെ വന്നാല്‍ സംഘടന നശിച്ച് പോകും. ഇക്കാരണം കൊണ്ടാണ് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയത്. പകരം മൂന്ന് വൈസ് പ്രസിഡന്റുമാരില്‍ ഒരാളെ പ്രസിഡന്റാക്കുകയായിരുന്നു ചെയ്‌തത്. ആ ഒഴിവ് നികത്തിയിട്ടുമില്ലെന്നും ബോബി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മെഡിക്കല്‍ കോളേജ് കോഴ: വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ വിവി രാജേഷിനെതിരെ നടപടി - സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

ദേശീയതലത്തില്‍ ബിജെപിയെ നാണക്കേടിലേക്ക് തള്ളിവിട്ട മെഡിക്കൽ കോളജ് കോഴ വിഷയത്തില്‍ വിവി ...

news

അറസ്‌റ്റിലാകാന്‍ പോകുന്നത് കാവ്യയോ ?; നീക്കത്തിന് പിന്നില്‍ ഭയപ്പെടുത്തുന്ന ചില കാരണങ്ങള്‍!

സുനി പറഞ്ഞതോടെയാണ് ദിലീപിന്റെ ഭാര്യം കാവ്യ മാധവനിലേക്കും സംശയങ്ങള്‍ നീളുന്നത്. എന്നാല്‍, ...

news

ദിലീപിന്റെ അടുപ്പക്കാര്‍ അക്കാര്യം ‘ഭംഗിയാക്കും’, കോടതിയില്‍ എല്ലാം കീഴ്‌മേല്‍ മറിയും - നിഗമനം തള്ളാതെ പൊലീസ്!

തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സാഹചര്യം അനുകൂലമാക്കിയെടുക്കുകയാണ് സുനിയിപ്പോള്‍ ലക്ഷ്യം ...