ദിലീപിനെ രക്ഷിക്കാനുള്ള താരങ്ങളുടെ വെപ്രാളം; ഗണേഷിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

തിരുവനന്തപുരം/കൊച്ചി, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (19:01 IST)

Widgets Magazine
  Pannyan raveendran , Dileep , kavya madhavan , cpm , ganesh kumar , pulsar suni , സിപിഐ , പന്ന്യന്‍ രവീന്ദ്രന്‍ , പിണറായി വിജയന്‍ , ഗണേഷ് , ഗണേഷ് കുമാര്‍ , സിനിമാക്കാര്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍  കഴിയുന്ന നടന്‍ ദിലീപിനു പിന്തുണയുമായി രംഗത്ത് എത്തിയ ഗണേഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ പൊലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുത്തണമെന്ന ഗണേഷിന്റെ പരാമര്‍ശം ജാഗ്രതക്കുറവില്‍ നിന്നുണ്ടായതാണ്. ജനപ്രതിനിധിയാണെന്ന കാര്യം ഗണേഷ് മറക്കരുതെന്നും പന്ന്യന്‍ വ്യക്തമാക്കി.

ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ അദ്ദേഹത്തിനു വേണ്ടി മുന്നോട്ട് വരണമെന്നാണ് ഗണേഷ് ചൊവ്വാഴ്‌ച വ്യക്തമാക്കിയത്. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. പൊലീസിന് വീഴ്‌ച പറ്റിയെങ്കില്‍ മുഖ്യമന്ത്രി മുന്‍‌കൈയെടുത്ത് അത് തിരുത്തണമെന്നുമാണ് ഗണേഷ് പറഞ്ഞത്.

ചൊവ്വാഴ്‌ച  ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദുരൂഹത തുടരുന്നു; സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി - റിവോള്‍വറും, മൊബെല്‍ ഫോണും കണ്ടെത്തി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ...

news

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ - വീഡിയോ

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന ...

news

നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി

ഒബാമ ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റ നിയമമായ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ...

Widgets Magazine