Widgets Magazine
Widgets Magazine

“അദ്ദേഹത്തെ ചോദ്യം ചെയ്‌തപ്പോള്‍ ക്യാമറ ഓഫ് ചെയ്‌തു, അവരുമായി മഞ്ജുവിന് അടുത്ത ബന്ധം” - പൊലീസിനെ വരിഞ്ഞു മുറുക്കി ദിലീപിന്റെ ജാമ്യഹര്‍ജി

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (19:27 IST)

Widgets Magazine
 Dileep , kavya madhavan , Manju , pulsar suni , suni , Appunni , ADGP B Sandhya , police , ദിലീപ് , കാവ്യ മാധവന്‍ , മഞ്ജു വാര്യര്‍ , യുവനടി , എഡിജിപി ബി സന്ധ്യ , ശ്രീകുമാര്‍ മേനോന്‍
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും പരാമര്‍ശമെന്ന് റിപ്പോര്‍ട്ട്.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ബി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാനമായ മറ്റൊരു ആരോപണം.

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മഞ്ജു ഗൂഢാലോചന ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ സമയത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിജിപി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ല. ആ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയാണ് അവര്‍ ചെയ്‌തതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കടുത്ത ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. തിയേറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ട്.

“ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് അദ്ദേഹം  പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് ബഷീര്‍ കാണുന്നത്. അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ അന്വേഷണ സംഘം 13മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ് ”- എന്നും അഡ്വ ബി രാമന്‍പിള്ള മുഖേന നല്‍കിയ ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.

സിനിമയിലെ ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ശക്തരായ ആളുകളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും 51 പേജുള്ള ഹര്‍ജിയില്‍ ദിലീപ് പറയുന്നുണ്ട്.

തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി. അമ്പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
 
അതോടൊപ്പം, അറസ്റ്റ് ചെയ്ത സമയത്ത് താരം പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശിവ ഭഗവാന്‍ മൂന്നാം കണ്ണ് തുറന്നെന്ന് തോന്നുന്നു, ദൈവത്തിന് പോലും നഴ്സുമാരോട് കരുണയില്ലേ? - വൈറലാകുന്ന കുറിപ്പ്

ഓച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിലെ നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് യു എന്‍ ...

news

എഡിജിപി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ എഡിജിപി ബി ...

news

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശീതള്‍ - യുവാവ് പിടിയില്‍

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ ...

news

ഇതെന്തൊരു തള്ളലാണ് മിസ്റ്റര്‍ ബെഹ്‌റ? കേബിള്‍ ഇല്ലാത്ത സമയത്ത് കേബിള്‍ ടിവിയില്‍ സിനിമ കാണിച്ച് കേരളത്തെ രക്ഷിച്ച മാതൃകാ പൊലീസ്!

ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ഇന്ത്യയില്‍ കലാപമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ ...

Widgets Magazine
Widgets Magazine Widgets Magazine