ദിലീപ് ഇങ്ങനെയൊരു കൃത്യം ചെയ്യുമോ ?; തുറന്നടിച്ച് പുലിമുരുകന്‍ ഡയറക്‍ടര്‍ വൈശാഖ് രംഗത്ത്

ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല; താരത്തിന് പിന്തുണയുമായി വൈശാഖ്

കൊ​ച്ചി| jibin| Last Updated: വ്യാഴം, 13 ജൂലൈ 2017 (21:09 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് പിന്തുണയുമായി സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. ദി​ലീ​പ് ഒ​രു ക​ലാ​കാ​ര​നാ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യാ​ൻ ദി​ലീ​പി​ന് ക​ഴി​യി​ല്ലെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും വൈ​ശാ​ഖ് തന്റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വൈ​ശാ​ഖിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ്, ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളും ഏ​റെ പ​രി​ഭ്ര​മ​വു​മാ​യി കൊ​ച്ചി​രാ​ജാ​വ് എ​ന്ന സി​നി​മ​യി​ൽ ഒ​രു സം​വി​ധാ​ന സ​ഹാ​യി​യാ​യി എ​ത്തി​യ കാ​ലം. മ​ന​സ് നി​റ​യെ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ എ​ത്തി​പ്പെ​ട്ട​തി​ന്‍റെ വി​റ​യ​ൽ ആ​യി​രു​ന്നു. സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ക​ര​ങ്ങ​ൾ ഒ​രു ക​രു​ത​ലാ​യി എ​ന്‍റെ തോ​ളി​ൽ സ്പ​ർ​ശി​ച്ചു. നാ​യ​ക​ന്‍റെ ക​ര​ങ്ങ​ൾ. ദി​ലീ​പ് എ​ന്ന മ​നു​ഷ്യ​നെ ആ​ദ്യ​മാ​യി ഞാ​ൻ പ​രി​ച​യ​പ്പെ​ട്ട ദി​വ​സ​ങ്ങ​ൾ. സ്നേ​ഹി​ക്കു​ന്ന​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സ്സ് വ​ശ്യ​മാ​യി​രു​ന്നു.

പി​ന്നീ​ടൊ​രി​ക്ക​ൽ 20 20 തു​ട​ങ്ങും മു​ൻ​പ്, ജോ​ഷി സാ​റി​ന് എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ടു ദി​ലീ​പേ​ട്ട​ൻ പ​റ​ഞ്ഞു; എ​നി​ക്ക് പ്ര​തീ​ക്ഷ​യു​ള്ള പ​യ്യ​നാ​ണ് സാ​റി​ന്‍റെ കൂ​ടെ നി​ർ​ത്തി​യാ​ൽ ന​ന്നാ​യി​രു​ന്നു;. ദി​ലീ​പേ​ട്ട​ൻ എ​ന്നും എ​നി​ക്ക് അ​ത്ഭു​ത​മാ​യി​രു​ന്നു. പ​രി​മി​തി​ക​ളെ ഇ​ച്ഛാ​ശ​ക്തി കൊ​ണ്ടും ക​ഠി​നാ​ധ്വാ​നം കൊ​ണ്ടും അ​തി​ജീ​വി​ക്കു​ന്ന പ്ര​തി​ഭ. ഒ​രി​ക്ക​ൽ, സ​ഹ​സം​വി​ധാ​യ​ക​നാ​യ എ​ന്‍റെ ആ​ശ്ര​ദ്ധ​കൊ​ണ്ട്, ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ഒ​ര​ബ​ദ്ധം സം​ഭ​വി​ച്ചു. എ​ന്‍റെ തെ​റ്റ​ല്ലെ​ന്ന് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഞാ​ൻ ക​ള​വു പ​റ​ഞ്ഞു.

അ​ന്ന് ദി​ലീ​പേ​ട്ട​ൻ എ​ന്നെ ഉ​പ​ദേ​ശി​ച്ചു, സി​നി​മ ന​മു​ക്ക് ചോ​റ് മാ​ത്ര​മ​ല്ല, ഈ​ശ്വ​ര​നു​മാ​ണ്. തെ​റ്റു​ക​ൾ പ​റ്റാം, തി​രു​ത്താ​നു​ള്ള അ​വ​സ​രം സി​നി​മ ത​രും. പ​ക്ഷെ തൊ​ഴി​ലി​ൽ ക​ള്ളം പ​റ​യ​രു​ത്. അ​ത് പൊ​റു​ക്ക​പ്പെ​ടി​ല്ല. പി​ന്നീ​ട് ഞാ​ൻ സം​വി​ധാ​യ​ക​നാ​യി. ദി​ലീ​പേ​ട്ട​ൻ നാ​യ​ക​നാ​യ ചി​ത്ര​വും ഞാ​ൻ സം​വി​ധാ​നം ചെ​യ്തു. സി​നി​മ​യി​ൽ എ​ത്തി​യ​ശേ​ഷം എ​ന്നെ ഏ​റ്റ​വും ന​ടു​ക്കി​യ വാ​ർ​ത്ത​യാ​യി​രു​ന്നു, എ​ന്‍റെ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ന​ടി​ക്കെ​തി​രെ ന​ട​ന്ന പൈ​ശാ​ചി​ക​മാ​യ ആ​ക്ര​മ​ണം. ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കേ​ട്ട ഓ​രോ വി​ശ​ദാം​ശ​ങ്ങ​ളും മ​ന​സി​ൽ വ​ല്ലാ​ത്ത നീ​റ്റ​ലാ​യി​രു​ന്നു.

ഞാ​ൻ സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന കാ​ല​ത്തു ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു ജോ​ലി ചെ​യ്തി​ട്ടു​ള്ള​താ​ണ്. അ​ന്ന് മു​ത​ൽ ഉൗ​ഷ്മ​ള​മാ​യ ഒ​രു സൗ​ഹൃ​ദം സൂ​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ദാ​രു​ണ​മാ​യ ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം, വി​ദേ​ശ​ത്തു ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്തു വ​ച്ച് ഞാ​ന​വ​ളെ വീ​ണ്ടും ക​ണ്ടു. ഏ​റെ​നേ​രം ഞ​ങ്ങ​ൾ സം​സാ​രി​ച്ചു.


എ​ന്‍റെ ത​ണു​ത്ത കൈ ​പി​ടി​ച്ചു അ​വ​ൾ ചി​രി​ച്ച​പ്പോ​ൾ, അ​വ​ളു​ടെ ക​ണ്ണി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച വേ​ദ​ന എ​നി​ക്ക് കാ​ണാ​മാ​യി​രു​ന്നു. അ​വ​ൾ​ക്കു നീ​തി കി​ട്ടും. കി​ട്ട​ണം. അ​ത് എ​ന്‍റെ പ്രാ​ർ​ത്ഥ​ന​യാ​യി​രു​ന്നു. പ​ക്ഷെ, അ​വ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ദി​ലീ​പേ​ട്ട​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ദി​വ​സം. ഭൂ​മി പി​ള​ർ​ന്നു പോ​കു​ന്ന​ത് പോ​ലു​ള്ള ന​ടു​ക്ക​മാ​യി​രു​ന്നു മ​ന​സ്സി​ൽ. ക​ണ്ണി​ൽ ഇ​രു​ട്ട് ക​യ​റു​ന്ന​തു പോ​ലെ. മ​ര​ണം ന​ട​ന്ന വീ​ട് പോ​ലെ മ​ന​സ്സ് ദു​ർ​ബ​ല​മാ​യി. ക്ഷീ​ണി​ത​മാ​യി. എ​നി​ക്ക​റി​യാ​വു​ന്ന ദി​ലീ​പേ​ട്ട​ന് ഇ​ത് ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സ്വ​ന്തം മ​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലെ പി​ട​ച്ചി​ലും ക​രു​ത​ലും ഞാ​ൻ നേ​രി​ട്ട് ക​ണ്ട​റി​ഞ്ഞ​താ​ണ്. സ​ഹോ​ദ​രി​യെ​യും അ​മ്മ​യെ​യും അ​ദ്ദേ​ഹം എ​ത്ര​ത്തോ​ളം സ്നേ​ഹി​ക്കു​ന്നു എ​ന്ന് എ​നി​ക്ക​റി​യാ​വു​ന്ന​താ​ണ്.

എ​ന്‍റെ മ​ക​ളു​ടെ ശി​ര​സി​ൽ കൈ​വ​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ വാ​ത്സ​ല്യം ഒ​ട്ടും ക​ള​വാ​യി​രു​ന്നി​ല്ല. എ​ല്ലാ​ത്തി​ലു​മു​പ​രി ദി​ലീ​പേ​ട്ട​ൻ ഒ​രു ക​ലാ​കാ​ര​നാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യാ​ൻ, ചെ​യ്യി​പ്പി​ക്കാ​ൻ ദി​ലീ​പേ​ട്ട​ന് ക​ഴി​യി​ല്ല. സ​ത്യം പു​റ​ത്തു വ​ര​ണം. നി​ര​പ​രാ​ധി ആ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം ദി​ലീ​പേ​ട്ട​ന് ന​ൽ​ക​ണം. ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​ന്തി​മ വി​ധി വ​രു​ന്ന​ത് വ​രെ.

ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ഈ ​ആ​ക്ര​മ​ണ​ക​ളി​ൽ നി​ന്നും ദി​ലീ​പേ​ട്ട​നെ വെ​റു​തെ വി​ട്ടൂ​ടെ? മ​ന​സ്സി​ൽ തൊ​ട്ടു പ​റ​യു​ന്നു, ഞാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ പ​ക്ഷ​ത്തു ത​ന്നെ​യാ​ണ്. നീ​തി അ​ത് അ​വ​ളു​ടെ അ​വ​കാ​ശ​മാ​ണ്. തെ​റ്റ് ചെ​യ്ത​വ​ർ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം. പ​ക്ഷേ, ദി​ലീ​പേ​ട്ട​ൻ നി​ര​പ​രാ​ധി ആ​ണെ​ങ്കി​ൽ ഇ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ഈ ​കാ​ണി​ക്കു​ന്ന അ​നീ​തി​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്കും കേ​ര​ളം എ​ങ്ങ​നെ മാ​പ്പു പ​റ​യും! ദി​ലീ​പേ​ട്ടാ. നി​ങ്ങ​ളു​ടെ നി​ര​പ​രാ​ധി​ത്വം ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​പ്പോ​ൾ നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​യി​പ്പോ​യി​രി​ക്കു​ന്നു. എ​ന്‍റെ പ്രാ​ർ​ത്ഥ​ന. അ​ഗ്നി​ശു​ദ്ധി വ​രു​ത്തി തി​രി​ച്ചു വ​രൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :