കേസ് സഹപ്രവര്‍ത്തകയെ അപമാനിച്ചതിനാണ്; ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്ന താരങ്ങള്‍ക്കെതിരെ വിനയന്‍

കൊച്ചി, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (14:16 IST)

Widgets Magazine
 Dileep arrest: Director Vinayan statements

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ പോകുന്ന താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്.

സ്വന്തം സഹപ്രവര്‍ത്തകയെ അപമാനിച്ച താരത്തിന് പിന്തുണയുമായിട്ടാണ് സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നത്. തന്റെ മകനാണ് ഇതേ അവസ്ഥയിലെങ്കില്‍ പൊലീസും കോടതിയും പറഞ്ഞിട്ടെ കാണാനുളള ധൈര്യം ഞാന്‍ കാണിക്കുകയുള്ളൂവെന്നും വിനയന്‍ പറഞ്ഞു.

അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നിരവധി താരങ്ങള്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് എത്തിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു.

ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ജയിലിലെത്തി ദിലീപിനെ കണ്ടു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ മുന്നോട്ട് വരണം’ : ഗണേഷ് കുമാര്‍

കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ താന്‍ ദിലീപിനൊപ്പമാണെന്ന് നടനും എം എല്‍ എയുമായ ...

news

ദിലീപിനെ കാണാന്‍ താരങ്ങളുടെ തിരക്ക്! - അവരുടെ ലക്ഷ്യം ഒന്നുമാത്രം?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

ദിലീപിനെ കാണാന്‍ ഗണേഷ് കുമാറും എത്തി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

Widgets Magazine