ദിലീപിന് വാര്‍ത്താ മാധ്യമങ്ങള്‍ നന്ദി പറയണം !

എന്തൊക്കെ പറഞ്ഞാലും ദിലീപേട്ട...ഒരു പാട് നന്ദിയുണ്ട് !

തിരുവനന്തപുരം| AISWARYA| Last Updated: ശനി, 22 ജൂലൈ 2017 (12:29 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് നന്ദി പറഞ്ഞു കൊണ്ടുള്ള വാട്സപ്പ് സന്ദേശങ്ങള്‍ വൈറലാകുകയാണ്. ലൈംഗികാപവാദം മാറ്റി വെച്ചാല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യയുടെ ടെലിവിഷന്‍ പ്രേക്ഷക ഡേറ്റകള്‍ കാണിക്കുന്നത് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രേക്ഷകര്‍ വിനോദ ചാനലുകള്‍ വിട്ട് കഴിഞ്ഞ ഒരാഴ്ച മുഴുവനും ന്യൂസ് ചാനലിന് പിന്നാലെയായിരുന്നുവെന്നാണ്.

അതുമാത്രമല്ല സീരിയലുകളുടെ അടിമയായ സ്ത്രീമനസുകളെ ന്യൂസ് ചാനലുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും ഈ താരം അറസ്റ്റിലായ വാര്‍ത്ത് വന്നതോടെയാണ്. ദിലീപിന്റെ വാര്‍ത്ത വന്നതോടെ എല്ലാ ചാനലുകളുടെയും പട്ടികയില്‍ മൂന്നാം സ്ഥാനം മുതല്‍ ആദ്യ പത്തിനുള്ളില്‍ മലയാളത്തിലെ അനേകം വാര്‍ത്താചാനലുകളായിരുന്നു ഇടം പിടിച്ചത്.

മലയാളം ചാനലുകളില്‍ ഏഷ്യനെറ്റിനും സൂര്യയ്ക്കും പിന്നാലെ മൂന്നാമത് വന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്.
അതേസമയം ഈ കാലയളവില്‍ വിനോദചാനലുകളുടെ പ്രേക്ഷകരില്‍ ഗണ്യമായി കുറവ് വരികയും ചെയ്തു. ഈ സെലിബ്രിട്ടി വാര്‍ത്ത പ്രേക്ഷകരില്‍ അസാധാരണ വര്‍ദ്ധനവ് ഉണ്ടാക്കിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :