വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു: യുവതി ആശുപത്രിയില്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു: യുവതി ആശുപത്രിയില്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

കല്പറ്റ| JOYS JOY| Last Modified ശനി, 16 ജൂലൈ 2016 (17:52 IST)
വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍ നിന്ന് സ്രവം എടുത്തിട്ടുണ്ട്.

രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ മേഖലയില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളവര്‍ കുറവാണ്. അതിനാല്‍, പീച്ചംകോട്, റിപ്പണ്‍, വെള്ളമുണ്ട, കമ്പളക്കാട് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :