പിസിയ്ക്കെതിരെ ഡിജിപി ബാലസുബ്രഹ്മണ്യം നിയമനടപടിക്ക്

തൃശൂര്‍| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (15:07 IST)
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം നിയമ നടപടിയ്ക്കൊരുങ്ങുന്നു. തനിക്കെതിരെ പി സി ജോര്‍ജ്ജ് അപവാദ പ്രചരണം നടത്തിയെന്നതാണ് ഡിജിപിയുടെ ആരോപണം.
നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കാരിനോട് അനുമതി തേടി.

നേരത്തെ ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാനായി
ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടു എന്ന് പി.സി ജോര്‍ജ്ജിന്റെ ആരോപിച്ചിരുന്നു. സംഭവത്തില്‍ തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പി സി ജോര്‍ജ്ജ് പുറത്ത് വിട്ടിരുന്നു. സംഭാഷണത്തില്‍ പറയുന്ന സ്വാമി ഡിജിപി കെ എസ് ബാലസുബഹ്മണ്യമാണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.
കേസില്‍ തന്റെ പേര് വലിച്ചിഴച്ചത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഡിജിപിയുടെ വാദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :