ഡിജിപി ആയല്ലോ? ഇനിയെന്ത് വേണം, സാജു നവോദയയോട് മമ്മൂട്ടി

സാജു നവോദയ എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല, പക്ഷേ പാഷാണം ഷാജി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോളടിച്ചിരിക്കുന്നത് ഷാജിക്കാണ്. ഡി ജി പിയായി ലോക്നാഥ് ബെഹ്റ ചുമതല ഏറ്റതോടെ ഷാജിയുടെ ഫോണിനും വിശ്രമമില്ല. ഇരുവരും തമ

aparna shaji| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (11:19 IST)
സാജു നവോദയ എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല, പക്ഷേ പാഷാണം ഷാജി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോളടിച്ചിരിക്കുന്നത് ഷാജിക്കാണ്. ഡി ജി പിയായി ചുമതല ഏറ്റതോടെ ഷാജിയുടെ ഫോണിനും വിശ്രമമില്ല. ഇരുവരും തമ്മിലുള്ള സാമ്യം തന്നെയാണ് കാരണം.

ലോക്‌നാഥ് ബെഹറയുടെ രൂപസാദൃശ്യം ലഭിച്ചതോടെ നിരവധി പേർ ഷാജിയെ ആശംസ അറിയിക്കാൻ വിളിച്ചിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ സാജു അഭിനയിക്കുന്നുണ്ട്. സാജു സെറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി ഉടനെ കൈകോടുത്ത് പറഞ്ഞു, 'ഡി ജി പി ആയല്ലോ ഇനി എന്ത് വേണം' എന്ന്. ഈ സിനിമയിൽ പൊലീസ് ആയിട്ടാണ് അഭിനയിക്കുന്നത്. യൂണിഫോമും കൂടി ഇട്ടതോടെ തനി ഡി ജി പിയായി.

ഡി ജി പിയെ നേരില്‍ കാണണമെന്നും ഷാജിക്ക് ആഗ്രഹമുണ്ട്. ഇനിയുള്ള പ്രോഗ്രാമുകളിൽ ഡിജിപിയായി എന്നെ പ്രതീക്ഷിക്കാം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പുതിയ ഡി ജി പി വേഗം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സജു കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :